‘വിക്രം വേദ’ ഹിന്ദിയില്‍, ടീസര്‍ കാണാം

‘വിക്രം വേദ’ ഹിന്ദിയില്‍, ടീസര്‍ കാണാം

വിജയ് സേതുപതിയ താരപദവിയിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ചിത്രമാണ് ‘വിക്രം വേദ’. മാധവനും വിജെഎസും മുഖ്യവേഷങ്ങളിലെത്തി തമിഴില്‍ വലിയ വിജയമായ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് പതിപ്പ് ഇപ്പോള്‍ അതേ പേരില്‍ തിയറ്ററുകളിലെത്തുകയാണ്. തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക പുഷ്‍കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ഹിന്ദി വിക്രംവേദ സംവിധാനം ചെയ്യുന്നത്. മാധവന്‍ അവതരിപ്പിച്ച പൊലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാന്‍ എത്തുമ്പോള്‍ വിജെഎസ് ചെയ്ത ഗാംഗ്സ്റ്റര്‍ വേഷത്തിലെത്തുന്നത് ഹൃത്വിക് റോഷനാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.


രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) തന്‍റെ ജീവിതകഥകളെ മുന്നില്‍ നിര്‍ത്തി ഒരു ഗാംഗ്സ്റ്റര്‍ സംവദിക്കുന്നതാണ് ചിത്രം.

Latest Upcoming