ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിഗ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനിടെ വിജയ് തന്റെ അടുത്ത ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. പല സംവിധായകരുമായും വിവിധ പ്രമേയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുണ്ട്. ലോകേഷ് കനകരാജന്‍ മുന്നോട്ടുവെച്ച പ്രമേയത്തിലും കഥയിലും ഏറെ സന്തുഷ്ടനായെന്നും ഉടന്‍ ചെയ്യുന്നതിനായി ഈ ചിത്രത്തെ തെരഞ്ഞെടുത്തുവെന്നുമാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2017ല്‍ പുറത്തിറങ്ങിയ മാനഗരത്തിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജന്‍. നിരൂപകര്‍ക്കിടയിലും സാധാരണ പ്രേക്ഷകര്‍ക്കിടയിലും ഒരു പോലെ വിജയം നേടിയ ത്രില്ലര്‍ ചിത്രമായിരുന്നു മാനഗരം. സൂര്യയുമൊത്ത് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറിനായി ഇടയ്ക്ക് ലോകേഷ് ശ്രമിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. വന്‍ താര നിരയോടെയെത്തുന്ന ദളപതി 63ക്കു ശേഷം ഈ വര്‍ഷം അവസാനത്തോടെ വിജയ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
If things turn out as per plans, Vijay’s next will be held by Lokesh Kanakarajan and it will start rolling by the end of this year. Thalapathy 63 at the final leg of its shoot.