“മഹാരാജ” വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം

“മഹാരാജ” വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്.പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി.അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു .മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വർക്കുകളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ. പി ആർ ഓ പ്രതീഷ് ശേഖർ.

Latest Other Language