മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രം വെളിപാടിന്റെ പുസ്തകം ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.
ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്ന സവിശേഷതയോടെ എത്തുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളെജ് അധ്യാപകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം നിരവധി സര്‍പ്രൈസുകളും ഉള്‍ക്കൊള്ളുന്നതായാണ് സൂചന. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയ രായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്‍, അരുണ്‍കുര്യന്‍ തുടങ്ങിയവരും ഉണ്ട്.
Tags:laljosemohanlalvelipadinte pusthakam