മലയാളത്തിന്റെ യുവനിരയിലെ നടന ചാരുത ഫഹദ് ഫാസിലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ സെറ്റിലാണ് ഫഹദ് ഇപ്പോഴുള്ളത്. ചിത്രത്തിലെ ഫഹദിന്റെ ലുക്ക് പോസ്റ്റര്‍ ഇറക്കിയാണ് വേലൈക്കാരന്‍ ടീം ഫഹദിന്റെ ജന്‍മ ദിനം ആഘോഷിച്ചത്. ഈ പോസ്റ്റര്‍ പതിച്ച കേക്കുമായി സെറ്റില്‍ പിറന്നാള്‍ ആഘോഷവും നടന്നു. സംവിധായകന്‍ മോഹന്‍രാജയും നടന്‍ ശിവ കാര്‍ത്തികേയനുമെല്ലാം ഫഹദിന് ആശംസകളുമായെത്തി.
Tags:fahad fazilmohanrajasiva karthikeyanvelaikkaran