ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മക്കന എന്ന സിനിമയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വനിത
.ലെന മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂവി മേക്കറിന്റെ ബാനറിൽ ജബ്ബാർ മരക്കാരാണ് ഈ ചിത്രത്തിൻറെ നിർമ്മാതാവ്. കോ പ്രൊഡ്യൂസർ നിഷാദ് ഹംസ. പ്രൊഡക്ഷൻ ഡിസൈനർ സമദ് ഉസ്മാൻ. ടി മുഹമ്മദ് ഷമീർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ മെൻഡോസ് ആൻറണി എഡിറ്റിംഗ് നിർവഹിക്കുന്നു.
https://t.co/gjhNJUTqqM
— cinema keralam (@silmacine) January 7, 2023
ബിജിബാൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിൻെറ ഓഡിയോഗ്രാഫ് എം ആർ രാജകൃഷ്ണൻ നിർവഹിക്കുന്നു . വിപിൻ തൊടുപുഴ മേക്കപ്പും അബ്ബാസ് പാണാവള്ളി വസ്ത്രം അലങ്കാരവും വസ്ത്രാലങ്കാരവും മിൽട്ടൺ തോമസ് ആർട്ടിന്റെയും ചുമതല വഹിക്കുന്നു .ലെനയെ കൂടാതെ സലിംകുമാർ ശ്രീജിത്ത് രവി കലാഭവൻ നവാസ് നവാസ് വള്ളിക്കുന്ന് സീമ ജി നായർ അഖിൽ പ്രഭാകർ തൊമ്മൻ മാങ്കുളം മിയ അഷറഫ് ശ്രീജിത്ത് സത്യരാജ് തുടങ്ങിയവർവേഷപകർച്ച നടത്തുന്ന ഈ ഈ ചിത്രത്തിൽ ഡി ഐ മോക്ഷ പോസ്റ്റും കളറിസ്റ്റ് സജുമോൻ ആർ ഡിയും പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരുപ്പടന്നയും വി എഫ് എക്സ് ജിനീഷ് ശശിധരനും പ്രൊഡക്ഷൻ മാനേജർ സജീവ് കൊമ്പനാടും ലൊക്കേഷൻ മാനേജർ നിതീഷ് മുരളിയും സ്റ്റിൽസ് ഫസൽ ആളൂരും ഡിസൈൻസ് രാഹുൽരാജും നിർവഹിക്കുന്ന വനിത ജനുവരി 20ന് 72 ഫിലിം കമ്പനി കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ