ഉരു സിനിമയിലെ നാടൻ പാട്ടിന്‍റെ വീഡിയോ പുറത്തിറക്കി

ഉരു സിനിമയിലെ നാടൻ പാട്ടിന്‍റെ വീഡിയോ പുറത്തിറക്കി

ദോഹ : ‘ഉരു’ സിനിമയിൽ ഉരു നീറ്റിലിറക്കുമ്പോൾ കലാസികൾ പാടുന്ന നാടൻ പാട്ട് ദോഹയിൽ നടന്ന ചടങ്ങിൽ വെച്ച് നോർക്ക ഡയറക്ടർ ജെ കെ മേനോൻ റിലീസ് ചെയ്തു . ഗിരീഷ് ആമ്പ്റയാണ് നാടൻ പാട്ടിന്റെ രചനയും ആലാപനവും നിർവഹിച്ചിരിക്കുന്നത് .ബേപ്പൂരിലെ “ഉരു” നിർമ്മാണ പാരമ്പര്യവും പ്രവാസി കുടുംബത്തിന്റെ സാമൂഹ്യ ജീവിതവും പ്രതിപാദിക്കുന്ന “ഉരു” സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഇ എം അഷ്റഫാണ്. സാംസ് പ്രോഡക് ഷന്റെ ബാനറിൽ മൻസൂർ പള്ളൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
https://youtu.be/2z1M80pf4cw
സുബിൻ എടപ്പകത്തും എ സാബു വുമാണ് സഹ നിർമ്മാതാക്കൾ. മാമുക്കോയ, കെ യു മനോജ്, മഞ്ജു പത്രോസ് തുടങ്ങി അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഉരു’ മാർച്ച് മൂന്നിന്‌ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഉരു സിനിമയിലെ നാടൻ പാട്ട് മില്ലേനിയം ഓഡിയോസിന്റെ യു ട്യൂബിൽ ലഭ്യമാണ് .

Latest Upcoming