അന്തരിച്ച നടന്‍ രതീഷിന്റെ മകന്‍ പത്മരാജന്‍ രതീഷ് നായകനാകുന്ന ഇല്ലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമ്പലപ്പുഴയില്‍ പുര്‍ത്തിയായി. ഹൈവേ പോലീസ്, പെരുമാള്‍, കൂട്ടുകാര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് വാളച്ചേരില്‍ സംവിധാനം ചെയ്യുന്ന ചിത്രം പുല്ലാപള്ളില്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി.ജി. പ്രകാശ് ലാലാണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ആലിയ ആണ് നായിക. പൂമന ഇല്ലത്തിലെ ജയശ്രീ തമ്പുരാട്ടിയുടെ(ആലിയ) സംഭവബഹുലമായ ജീവിതകഥയാണ് ചിത്രം പകര്‍ത്തുന്നത്. ഇല്ലത്തിലെ കാര്‍ന്നോരുടെ വേഷമാണ് പത്മരാജന്‍ രതീഷിന്. നിര്‍മാതാവ് പ്രകാശ് ലാല്‍ ശ്രീധരന്‍പിള്ള എന്ന കഥാപാത്രത്തെയും ജയന്‍ ചേര്‍ത്തല കാര്യസ്ഥന്‍ രാമകൃഷ്ണക്കുറുപ്പ് എന്ന കഥാപാത്രത്തെയും മഹേഷ് ബാല പാപ്പച്ചന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇസഹാക്ക്, അഭിനയ്, ചാലി പാല, മാണി സി. കാപ്പന്‍, പ്രകാശ് ലാല്‍, മുരളി മോഹന്‍, കലാഭവന്‍ നാരായണ്‍കുട്ടി, ബോബി സൈമണ്‍, അംബിക മോഹന്‍, ചാളമേരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍
രചന ആര്‍. ചന്ദ്രലാല്‍, ക്യാമറ എം. വിജയ്, സംഗീതം അശോക് അര്‍ജുന്‍, എഡിറ്റര്‍ ജയചന്ദ്രന്‍, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ശോഭന പ്രകാശ്, മേക്കപ്പ് കരുമം ബിനു, കല ഷിബു മുറിഞ്ഞപുഴ, കോസ്റ്റ്യൂമര്‍ പ്രദീഷ് കുമാരനെല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സോമന്‍ പെരുന്തല്‍ മണ്ണ, സംഘട്ടനം ബോക്‌സര്‍ നിത്യ, അസോസിയേറ്റ് ഡയറക്റ്റര്‍ ജയകൃഷ്ണന്‍, പി.ആര്‍.ഒ അയ്മനം സാജന്‍