ഉണ്ണി മുകുന്ദനും അപര്‍ണയും ഒന്നിക്കുന്ന ‘മിണ്ടിയും പറഞ്ഞും’

ഉണ്ണി മുകുന്ദനും അപര്‍ണയും ഒന്നിക്കുന്ന ‘മിണ്ടിയും പറഞ്ഞും’

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘മിണ്ടിയും പറഞ്ഞും’പ്രഖ്യാപിച്ചു, അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. അരുണ്‍ ബോസും മൃദുൽ ജോർജുമായി ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.


ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഛായാഗ്രാഹണം മധു അമ്പാട്ട്, സംഗീതം സൂരജ് എസ് കുറുപ്പ്.

Latest Upcoming