നയൻതാരയുടെ ‘കണക്റ്റ്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

നയൻതാരയുടെ ‘കണക്റ്റ്’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

അശ്വിൻ ശരവണന്‍ സംവിധാനം ചെയ്ത് നയൻതാര മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘കണക്റ്റ്’ ഇന്ന് തിയറ്ററുകളിലെത്തും. അശ്വിൻ ശരവണൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം ഹിന്ദിയിലും പുറത്തിറക്കുന്നുണ്ട്. അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് നിര്‍മാണം. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം

നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധാനം ചെയ്ത ‘ഗെയിം ഓവറും’ ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ സ്വഭാവമാണ് കണക്റ്റിനുള്ളതെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

Film scan Latest