ഇക്കയുടെ ശകടത്തിന്റെ ടീസര്‍ കാണാം

ഇക്കയുടെ ശകടത്തിന്റെ ടീസര്‍ കാണാം

ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇക്കയുടെ ശകടം മേയ് 31ന് തിയറ്ററുകളിലെത്തുകയാണ്. നേരത്തേ ചിത്രത്തിന്റെ റിലീസ് പലകുറി മാറ്റിവെച്ചിരുന്നു. മമ്മൂട്ടിയുടെ ആരാധകനായ അയ്യപ്പന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് സമര്‍പ്പണമായി ഒരുക്കിയ പാട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ജിംബ്രൂട്ടന്‍ ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നേരത്തേ അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. കോമഡി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രത്തിനായി പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്‌റത്ത് ആണ് സംഗീതം ഒരുക്കിയത്.
Official Teaser 2 from the movie IKKAYUDE SHAKADAM; Directed by Prince Avarachan Starring Appani Sarath & DJ Thommi.

Next : രണ്ടു വര്‍ഷത്തിനുള്ളില്‍ സംവിധായകനാകും- വിജയ് ദേവ്രകൊണ്ട

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *