സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ബെർത്ത് ഡേ സ്പെഷ്യൽ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.
https://youtu.be/gNsrQDWxqH0
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയാകുമിത്. വക്കീൽ വേഷങ്ങളിൽ ഏറെ തിളങ്ങിയിട്ടുള്ള താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്. നിലവിൽ ജെ എസ് കെയുടെ ചിത്രികരണം നടന്നു വരുകയാണ്.
കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ,
ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് – വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ്,