തന്റെ മലയാളത്തിലെ അരങ്ങേറ്റത്തിനുള്ള ചിത്രീകരണം സണ്ണി ലിയോണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മധുരരാജയില്‍ മമ്മൂട്ടിക്കും ജയിനും ഒപ്പം നൃത്തരംഗത്തില്‍ എത്തുന്ന സണ്ണി ലിയോണ്‍ അടുത്ത മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍. രംഗീലയിലെ കേന്ദ്ര കഥാപാത്രമാണ് സണ്ണി. മമ്മൂട്ടിയെ കാണുന്നതിന്റെയും ഒപ്പം ജോലി ചെയ്യുന്നതിന്റെയും ആവേശം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം മികച്ച ഒരു വ്യക്തിത്വമായിരുന്നുവെന്നും സണ്ണി ലിയോണ്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഏറെ രസകരമായ ഗാനരംഗമാണിത്. ഉറപ്പായും ഹിറ്റാകുന്ന താളമാണ്. മലയാളത്തിലെ വരികള്‍ക്കൊത്ത് ചുണ്ടനക്കുന്നത് പ്രയാസകരമായിരുന്നില്ല. നേരത്തേ വരികള്‍ എല്ലാം ലഭിച്ചതിനാല്‍ അത് പ്രാക്റ്റിസ് ചെയ്താണ് വന്നത്. എന്നാല്‍ രാജു സുന്ദര്‍ ഒരുക്കിയ ചുവടുകള്‍ അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു നടി എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മികച്ച അവസരമായിരുന്നു ഇതെന്ന് സണ്ണി ലിയോണ്‍ പറയുന്നു.