സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാരം പകിട്ടേറിയ വേദിയില്‍ നടന്നു. നടനും ബിസിനസ്‌കാരനുമായ വിശാഖന്‍ വനങ്കമുടിയെയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളായ സൗന്ദര്യ വിവാഹം കഴിച്ചിരിക്കുന്നത്. ചെന്നൈ ലീല പാലസില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
രജനികാന്ത്-ലത ദമ്പതിമാരുടെ ഇളയമകളാണ് സൗന്ദര്യ. ധനുഷ് നായകനായ വേലയിലാ പട്ടധാരിയും ആനിമേഷന്‍ ചിത്രമായ കൊച്ചടിയാനുമാണ് സംവിധാനം ചെയ്തിട്ടുള്ളത്. പടയപ്പ മുതല്‍ നിരവധി ചിത്രങ്ങളില്‍ ഗ്രാഫിക്‌സ് ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:soundarya rajnikanth