സുലൈഖ മൻസിലിന്‍റെ ഒഫീഷ്യൽ ടീസർ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

സുലൈഖ മൻസിലിന്‍റെ ഒഫീഷ്യൽ ടീസർ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

റിലീസ് ചെയ്ത രണ്ടു ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായതിനു പിന്നാലെ സുലൈഖ മൻസിലിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു മലബാർ മുസ്ലിം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്‌.
Teaser Link : https://youtu.be/6A-rvcU8yFg
ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

സുലൈഖാ മൻസിലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ: പ്രതീഷ് ശേഖർ

Film scan Latest Trailer