മാധവനും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന വിക്രം വേദ തിയറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ മാധവന്റെ നായികയാകുന്നത്. ഇരുവരും ചേര്‍ന്നുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രത്തിന്റെ ഏറെ പ്രധാന രംഗങ്ങളാണ്. ഒരു ഗാന രംഗവും ഇത്തരത്തിലുണ്ട്. വളരെ നെര്‍വസായിരുന്നു ഈ രംഗങ്ങളില്‍ താനെന്ന് ശ്രദ്ധ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. മാധവന്റെ കണ്ണുകള്‍ വളരേ അടുത്തെത്തുമ്പോള്‍ തനിക്ക് കണ്ണുകളില്‍ നോക്കി അഭിനയിക്കായില്ലെന്നും പിന്നീട് മാഡിയുടെയും സംവിധായകരുടെയും സഹായത്തോടെയാണ് അത് പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധ പറയുന്നു. നിവിന്‍പോളി നായകനായ തമിഴ് ചിത്രം റിച്ചിയിലും ശ്രദ്ധയാണ് നായിക. നിവിന്‍ അല്‍പ്പം നാണം കുണുങ്ങിയും കൂളുമാണെന്നാണ് ശ്രദ്ധയുടെ അഭിപ്രായം.