സോണിയും മാര്‍വലും ചേര്‍ന്ന് നിര്‍മിക്കുന്ന സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രം ഇന്ത്യയില്‍ ജൂലൈ നാലിന് തിയറ്ററുകളിലെത്തും. ജൂണ്‍ 28ന് ജപ്പാനില്‍ എത്തുന്ന ചിത്രത്തിന്റെ വിപുലമായ ആഗോള റിലീസ് ജൂലൈ 5നാണ്. ഇന്ത്യയില്‍ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തുന്നുണ്ട്. ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ടാണ്. ജോണ്‍ വാട്‌സിന്റേതാണ് സംവിധാനം.
മാര്‍വെല്‍ സ്റ്റുഡിയോസിന്റെ അവഞ്ചേര്‍സ് ദ എന്‍ഡ് ഗെയിം ഏറ്റവും വലിയ ആഗോള വിജയമായി മാറിയതിനു പിന്നാലെയാണ് തങ്ങളുടെ പുതിയ ചിത്രം മാര്‍വെല്‍ അവതരിപ്പിക്കുന്നത്. അവഞ്ചേര്‍സ് ഇന്ത്യയിലും പ്രേക്ഷകരില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനകം ഏറ്റവും ഉയര്‍ന്ന ആഗോള കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി അവഞ്ചേര്‍സ് എന്‍ഡ്‌ഗെയിം മാറിയിട്ടുണ്ട്.
SpiderMan Far From Home to release in India in advance on July 4th. Tom Holland essaying Spider man. Directed by John Watson.