New Updates
  • ചിലപ്പോള്‍ പെണ്‍കുട്ടി- തിയറ്റര്‍ ലിസ്റ്റ് കാണാം

  • എന്നാ പറയാനാ.., മാര്‍ക്കോണി മത്തായി സോംഗ് മേക്കിംഗ് വിഡിയോ

  • ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു, തിയറ്റര്‍ ലിസ്റ്റ്

  • മിന്നിത്തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വിഡിയോ കാണാം

  • ധ്യാനിന്റെ സച്ചിന്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

  • സഖാവ് ദുല്‍ഖറിന്റെ കോമ്രേഡ് ആന്തെം- വിഡിയോ

  • സാബുമോനും സെജു കുറുപ്പും- ജനമൈത്രിയുടെ തിയറ്റര്‍ ലിസ്റ്റ്

  • ആഹ്ലാദത്തിന്‍ രവങ്ങള്‍ കൊഴിയുന്ന കാലം- ജോഷ്വാട്രീയുടെ പാട്ട് വൈറല്‍

  • കല്‍ക്കിയില്‍ ദുരൂഹ ലക്ഷ്യങ്ങളുള്ള രാഷ്ട്രീയക്കാരിയായി സംയുക്ത മേനോന്‍

  • അക്ഷയ് കുമാറിന്റ മിഷന്‍ മംഗള്‍, ട്രെയ്‌ലര്‍ കാണാം

നസ്‌റിയയുടെ അനിയന്‍ നവീന്‍ നസീം, അമ്പിളിയിലെ ലുക്ക് പോസ്റ്റര്‍ കാണാം

നസ്‌റിയയുടെ അനിയന്‍ നവീന്‍ നസീം, അമ്പിളിയിലെ ലുക്ക് പോസ്റ്റര്‍ കാണാം

ഗപ്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളി ഉടന്‍ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തന്‍വി റാം എന്ന പുതുമുഖമാണ് നായിക. ചിത്രത്തിലെ നവീനിന്റെ ലുക്ക് പോസ്റ്റര്‍ നസ്‌റിയ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ്.
ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതെങ്കില്‍ വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരു റോഡ് മൂവിയായ അമ്പിളി ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിച്ചത്.
അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് സൗബിന് ഈ ചിത്രത്തിലുള്ളത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനായാണ് നവീന്‍ എത്തുന്നത്. ശരണ്‍ വേലായുധന്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കും.

Nazria Nazeem’s brother Naveen Nazeem debuting in John Paul George directorial Ambili. Here is a look poster. Soubin Shahir playing the title role.

Related posts