
രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തിയ ജൂണ്‍ ചെറിയ ബജറ്റില്‍ ഒരുക്കി താരതമ്യേന മികച്ച വിജയെ സ്വന്തമാക്കിയ ചിത്രമാണ്. അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് രജീഷ എത്തിയത്. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് അവതരിപ്പിച്ചത്. സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനായി രജിഷ ഏറെ പ്രയത്‌നം ചെയ്തിട്ടുണ്ട്. വിജയ് ബാബുവിന്റെ നിര്‍മാണത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഇഫ്തിയാണ് സംഗീതം നല്‍കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്.
ജോജു ജോര്‍ജും അശ്വതി( സത്യം ശിവം സുന്ദരം ഫെയിം)യുമാണ് രജിഷയുടെ കഥാപാത്രമായ ജൂണിന്റെ മാതാപിതാക്കളായി എത്തുന്നത്. അര്‍ജുന്‍ അശോക്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും നിരവധി പുതിയ പ്രതിഭകളുണ്ടായിരുന്നു. സണ്ണി വെയ്ന്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ എത്തി.
Here is a Making video for Rajisha Vijayan starer June. The Ahammad Kabeer directorial bankrolled by Friday film house was a box office success.