സ്ഫടികം 4K പതിപ്പ് ഫെബ്രുവരി 9ന് റിലീസ്

സ്ഫടികം 4K പതിപ്പ് ഫെബ്രുവരി 9ന് റിലീസ്

സൂപ്പര്‍താരം മോഹന്‍ലാലിന്റെ താരപദവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ചിത്രമാണ് സ്ഥടികം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിനും ഇതിലെ ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനും എക്കാലവും പ്രേക്ഷകരും ആരാധകരുമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സാങ്കേതികമായി പുതുക്കിയ പതിപ്പ് റിലീസിന് തയാറെടുക്കുകയാണ്.

4K ഡോള്‍ബി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്ഫടികത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 9നാണ് റീ റിലീസ്. തിലകന്‍, ഉര്‍വശി, കെപിഎസി ലളിത, രാജന്‍ പി ദേവ്, അശോകന്‍, നെടുമുടി വേണു, കരമന ജനാര്‍ദനന്‍ നായര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ സവിശേഷതയാണ്.

Latest Upcoming