Select your Top Menu from wp menus

ലാല്‍ജോസ് ചിത്രത്തില്‍ സൗബിനു മമ്തയും

41 എന്ന ചിത്രത്തിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ‍ഡിസംബര്‍ പകുതിയോടെ തുടങ്ങും. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും മമ്ത മോഹന്‍ദാസും ആണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇരുവരും ദമ്പതികളായാണ് ചിത്രത്തില്‍ എത്തുന്നത്. വിണ്ടും ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ചിത്രമൊരുക്കുന്നു എന്ന സവിശേഷതയും ഉണ്ട്. ആലുവക്കാരനായ ദസ്തഗീറിന്‍റെയും ഭാര്യയുടെയും കഥയാണിത് എന്ന് ലാല്‍ജോസ് പറയുന്നു.

ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കുന്നന ചിത്രത്തില്‍ സലിംകുമാറും ഒരു റഷ്യക്കാരിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങളാണ് ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഇതിനു മുമ്പ് ഒരുക്കിയിട്ടുള്ളത്. ഇരു ചിത്രങ്ങളുടെയും തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതായിരുന്നു.

Soubin Shahir and Mamtha Mohandas essaying lead roles in LaLjose’s next. Shoot starting from Dec 15.

Related posts