ഐശ്വര്യ ലക്ഷ്മി മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘രണം’എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം വിതരണം ചെയ്യുക. നിര്‍മ്മല്‍ സഹദേവ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.
നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഗ് മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്യല്‍, കാണെക്കാണെ, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി പ്രതീക്ഷ നല്‍കുന്ന വിവിധ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി പുറത്തുവരാനുള്ളത്.
Aishwarya Lekshmi essaying lead role in Nirmal Sahadev directorial ‘Kumari’. Here is the motion poster.