ശിവ കാര്‍ത്തികേയന്‍ ഇപ്പോള്‍ തമിഴിലെ ശ്രദ്ധേയനായ യുവതാരമാണ്. കേരളത്തിലും ശിവ കാര്‍ത്തികേയന് ആരാധകരുണ്ട്. എന്നാല്‍ തന്റെ സിനിമയിലെ തുടക്കത്തെ കുറിച്ച് രസകരമായൊരു കാര്യം പങ്കുവെച്ചിരിക്കുയാണ് താരം. ചിമ്പു നായകനായ വേട്ടൈ മന്നന്‍ എന്ന ചിത്രത്തിലെ ഒരു വേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് താന്‍ അഭിനയത്തിലേക്ക് കടന്നതെന്നാണ് ശിവ കാര്‍ത്തികേയന്‍ പറയുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം പാതിയില്‍ മുടങ്ങിപ്പോകുകയായിരുന്നു. ആ ചിത്രത്തിന്റെ അസോസിയേറ്റായും താന്‍ പ്രവര്‍ത്തിച്ചുവെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞും അന്നത്തെ സൗഹൃദം ചിമ്പു കാത്തു സൂക്ഷിക്കുന്നുണ്ട്. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന കോലമാവ് കോകിലയാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
Tags:simbusiva karthikeyan