പണ്ട് കാലത്തു തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു കാംപെയ്ന്‍ ഉണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസിയെ പോലുള്ള പ്രഗത്ഭന്‍ അതില്‍ കുടുങ്ങുമായിരുന്നെന്ന് നടി ഷീല. നേരത്തേ തന്നെ ലൈംഗികമായി വഴങ്ങുന്നതിന് അടൂര്‍ ഭാസി പലതരത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും അതിന് തയാറാകാത്തതിനാല്‍ ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും കെപിഎസി ലളിതയും പറഞ്ഞിട്ടുണ്ട്.
പല നടിമാരെയും വേദനിപ്പിക്കുന്ന തമാശകള്‍ അടൂര്‍ ഭാസി പറയുമായിരുന്നെന്ന് ഷീല പറയുന്നു. ‘ ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെയെന്നും ഷീല വ്യക്തമാക്കി. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നു’ അടൂര്‍ ഭാസിക്ക് വേഷം ലഭിക്കാത്തതിലുള്ള ദേഷ്യമായിരുന്നു പ്രധാന കാരണം.
Tags:Adoor BhasiMe toosheela