മലയാളത്തിലെ സെമി പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിത കഥ ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാകും ഷക്കീലയുടെ വേഷത്തില്‍ എത്തുക. ഷക്കീല 16-ാം വയസില്‍ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജിവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമാണ് പ്രമേയം.
അടുത്ത വര്‍ഷം ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ വിവാദങ്ങള്‍ക്കിടയായേക്കുന്ന ചില കാര്യങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം മുഖ്യവേഷത്തില്‍ അഭിനയിച്ച് ഷക്കീല തിരിച്ചുവരവിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് താരത്തിന്റെ ജീവിതവും സിനിമയാകുന്നത്. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രം ശീലാവതിയിലാണ് ഷക്കീല മുഖ്യ വേഷത്തില്‍ എത്തുന്നത്.
Tags:shakeela