‘സൗദി വെള്ളക്ക’ സോണി ലിവില്‍ എത്തി

‘സൗദി വെള്ളക്ക’ സോണി ലിവില്‍ എത്തി

തിയറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ ‘സൗദി വെള്ളക്ക’ (Saudi Vellakka movie) ഒടിടി പ്രദര്‍ശനത്തിന് എത്തി. സോണി ലൈവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം ലഭ്യമാകുന്നത്. ‘ഓപ്പറേഷന്‍ ജാവ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി (Tharun Moorthy) സംവിധാനം ചെയ്ത ചിത്രത്തില്‍ . ലുഖ്‍മാന്‍ അവറാനും (Lukhman) ദേവി വര്‍മയും മുഖ്യ വേഷങ്ങളിലെത്തുന്നു.

ഉര്‍വശി തിയറ്റേര്‍സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മാണം നിര്‍വഹിച്ചു. സുധി കോപ്പ, ബിനു പപ്പു, ശ്രിന്ധ, ഗോകുലന്‍, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ശരണ്‍ വേലായുധന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിഷാദ് യൂസഫ് ആണ്. സംഗീതം പാലി ഫ്രാന്‍സിസ്.

Latest Upcoming