സന്തോഷ് പണ്ഡിറ്റ് ഡബിൾ റോളിൽ എത്തുന്ന “ഉരുക്ക് സതീശൻ” ആഗസ്റ്റ് 22ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ
ശ്രീകൃഷ്ണ ഫിലിംസ് എന്ന ബാനറിൽ സന്തോഷ് പണ്ഡിറ്റ് തിരക്കഥ സംവിധാനം നിർമ്മാണം ഗാനരചന സംഗീതം ചെയ്തു നായകനായി അഭിനയിക്കുന്ന “ഉരുക്ക് സതീശൻ ” എന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രണ്ടാം ഓണം നാളിൽ ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യും.
സന്തോഷ് പണ്ഡിറ്റ് നോടൊപ്പം മഹാലക്ഷ്മി അയ്യർ, സംഗീതാനായർ, മുംതാസ്,രാധാകൃഷ്ണൻ, ഫിറോസ്, സാജൻ കുന്നംകുളം, അജി, ബാബു, ക്യാപ്റ്റൻ നായർ, സത്യൻ, ദാസ്, നവീൻ, സനോജ്, ശ്രീജിത്ത് തുടങ്ങി നൂറിലേറെപ്പേർ ഈ സിനിമയിൽ വിവിധ കഥാപാത്രങ്ങായി വരുന്നു. ഹരീഷ് ബാലുശ്ശേരി യാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. മേക്കപ്പ് സുരേഷ്, പ്രബീഷ്.
സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ സ്ഥിരം ഹൈലൈറ്റ് ആയ എട്ടു ഗാനങ്ങളും ഇതിലുമുണ്ട്. ഗാനങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ ലൊക്കേഷനുകളിൽ വച്ചാണ്. പ്രേക്ഷകർക്ക് ഈ ഓണക്കാലത്ത് മികച്ച ഒരു എന്റർ ട്രെയിനർ ആയിരിക്കും ഉരുക്ക് സതീശൻ. ഈ സിനിമയിലെ പഞ്ച് ഡയലോഗുകളും ഗാനങ്ങളും ഇതിനോടകംതന്നെ യൂട്യൂബ് , ഫെയ്സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച കഴിഞ്ഞിരിക്കുകയാണ്.
ആഗസ്റ്റ് 22 ആം തീയതി വേൾഡ് വൈഡ് ആയി ഉരുക്ക് സതീശൻ ആക്ഷൻ പ്രൈം ഒ ടി ടി യിൽ ലഭ്യമാകും. വാർത്താ പ്രചരണം എം കെ ഷെജിൻ ആലപ്പുഴ
Santhosh Pandit movie Urukku Satheeshan is releasing on Aug 22nd via Action Prime OTT. Santhosh handled many departments including direction and acted in 2 roles.