ശങ്കര്‍ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയുടെ ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും. നേരത്തേ ശ്രുതി ഹാസന്‍ ടൈറ്റില്‍ റോളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തില്‍ നിന്ന് അവസാന നിമിഷം താരം പിന്‍മാറുകയായിരുന്നു. ദിഷ പഠാനിയാണ് ഇപ്പോള്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്. ജയം രവി, ആര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കും.
400 കോടി ബജറ്റില്‍ തെന്‍ട്രല്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ മൂന്ന് വീര യോദ്ധാക്കളുടെ കഥയാണ് ചിത്രത്തിലുള്ളത്.
Tags:disha patanisanghamitrasunder c