
പ്രിഥ്വിരാജ് മുഖ്യ കഥാപാത്രമാകുന്ന ബിഗ് ബജറ്റ് ചിത്രം ആടു ജീവിതത്തിന്റെ കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയായി. ബെന്ന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ഗൾഫിലാണ് നടക്കുന്നത്. ഏറെ സമയമെടുത്ത് വിവിധ ഘട്ടങ്ങളായാണ് ഗൾഫിലെ രംഗങ്ങൾ ചിത്രീകരിക്കുക. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജൂണിൽ ഗൾഫിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. മൂന്നാം ഷെഡ്യൂളിലാണ് ഏറെ മെലിഞ്ഞ മേക്ക് ഓവറിൽ പ്രിഥ്വി എത്തുക. ഇതിന് ആവശ്യമായ സമയമെടുക്കും. 2020ഓടെ ചിത്രം തിയറ്ററുകളിലെത്തിക്കാൻ മാത്രമാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. എ ആർ റഹ്മാനാണ് സംഗീതം നൽകുന്നത്.
ഇതിനിടിയിൽ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് നടന്നേക്കും. ഒരു വർഷത്തോളം നീളുന്ന ഷൂട്ടിംഗാണ് ആടുജീവിതത്തിനുണ്ടാകുക.