നിര്‍മാതാവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ശ്രദ്ധ നേടിയ സാന്ദ്ര തോമസ് വിവാഹ ശേഷമുള്ള ഇടവേളയിലാണ്. 2016 ജൂലൈയിലാണ് സാന്ദ്ര വ്യവസായിയായ വില്‍സണ്‍ ജോണ്‍ തോമസിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാന്ദ്ര. തന്റെ ഫേസ്ബുക്കിലൂടെയാണ് തന്റെ ആവേശം സാന്ദ്ര ആരാധകരുമായി പങ്കുവെച്ചത്.