സൈജുകുറുപ്പ്, പ്രിയങ്കനായർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന അന്താക്ഷരി എന്ന വെബ് സീരിസിന്‍റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. വിപിൻദാസാണ് സംവിധാനം ചെയ്യുന്ന ഈ സീരീസില്‍ സുധി കോപ്പ, ബിനു പപ്പു, കോട്ടയം രമേശ് എന്നിവരും എത്തുന്നു. ഒക്ടോബർ 20 വരെ ചിത്രീകരണം ഉണ്ടാവും.
സുൽത്താൻ ബ്രദേഴ്സിന്‍റെ ബാനറിൽ നിർമിക്കുന്ന അന്താക്ഷരിയുടെ ഛായാഗ്രഹണം ബബ് ലു നിർവഹിക്കുന്നു. ശ്യാംലാലാണ് പ്രൊഡക് ഷൻ കൺട്രോളർ. ഗോകുൽ സുരേഷ്, അർത്ഥന എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് വിപിൻദാസ്.
Saiju Kurupp and Priyanka Nair essaying lead roles in web series named ‘Anthakshari’. Vippin Das directorial started rolling.