ജിത്തു മാധവൻ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിറും നിരവധി പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ‘രോമാഞ്ചം’ ആഗോള കളക്ഷനിൽ 50 കോടി ക്ലബ്ബിലെത്തി. രണ്ടു കോടിക്കു താഴെ മാത്രം ബജറ്റ് ഉള്ള ചിത്രം 23 ദിവസം തിയേറ്ററുകളിൽ പിന്നിടുമ്പോൾ ഈ നേട്ടത്തിൽ എത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 2023ല്‍ പുറത്തിറങ്ങി വ്യക്തമായും ബോക്സ് ഓഫിസ് ഹിറ്റ് എന്നു നിര്‍വചിക്കാവുന്ന തരത്തിലേക്കെത്തുന്ന ആദ്യ ചിത്രമാണിത്. നല്ലൊരു ഫണ്‍ എന്റര്‍ടെയ്നറായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
കേരളത്തിൽനിന്ന് 30 കോടിക്കു മുകളിലാണ് ചിത്രം കളക്ട് ചെയ്തിട്ടുള്ളത് മറ്റ് ഇന്ത്യൻ സെന്ററുകളിൽ നിന്ന് മൂന്ന് കോടിയോളം ചിത്രം നേടി. ജോൺപോൾ ജോർജ്ജ്, സൌബിൻ ഷാഹിർ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സനു താഹിർ ഛായാഗ്രഹണവും സുഷിന് ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചു. അർജുൻ അശോകൻ,ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, സജിൻ ഗോപു, ശ്രീജിത്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.