ആരാധകരെ കാണുമ്പോള്‍ പല തരത്തില്‍ പെരുമാറുന്നവരാണ് താരങ്ങള്‍. അമിത സ്‌നേഹ പ്രകടനവും തിരക്കും ചിലര്‍ക്ക് സുഖകരമായി അനുഭവപ്പെടാതിരിക്കുമ്പോള്‍ ചിലര്‍ അതിനെ എതിര്‍ക്കാതെ ഒപ്പം നില്‍ക്കുകയും പരമാവധി അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. ചില താരങ്ങളാകട്ടെ അങ്ങോട്ട് സ്‌നേഹ പ്രകടനം നടത്തി ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്യും. തന്റെ പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചാരണത്തിന് എത്തിയ രണ്‍വീര്‍ സിംഗ് ആരാധകര്‍ക്ക് എടുത്ത് ചാടിയതാണ് പുതിയ കാര്യം. എന്നാല്‍ രണ്‍വീറിന്റെ ചാട്ടം പിഴക്കുകയും കളി കാര്യമാകുകയും ചെയ്തു.
രണ്‍വീറിനെ ശരിക്കു പിടിക്കാന്‍ കൂടി നിന്നവര്‍ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല മറ്റ് ചിലര്‍ വീഴുകയും ചെയ്തു. ഇതിനിടെ ഒരു യുവതിയുടെ തലയ്ക്ക് പരുക്കു പറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.