വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം ആരുമായും സഖ്യത്തിനില്ലെന്ന് കമലഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ 40 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും 40 വയസില്‍ താഴെയുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുക എന്നും കമലഹാസന്‍ പറയുന്നു. നേരത്തേ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത കമല്‍ പരിഗണിച്ചിരുന്നു എങ്കിലും ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം കണക്കിലെടുത്ത് ഇത് ഉപേക്ഷിക്കുകയായിരുന്നു.
ഏതെങ്കിലും തരത്തിലുള്ള സഖ്യം അഴിമതിക്കെതിരായ നിലപാടിലുള്ള വിട്ടുവീഴ്ചയായി കണക്കാക്കപ്പെടുമെന്നാണ് താരം കണക്കുകൂട്ടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണ്.
Tags:kamala hasan