വിജയുടെ ‘വാരിസ്’ ആദ്യ സോംഗ് പ്രൊമോ പുറത്തിറങ്ങി

വിജയുടെ ‘വാരിസ്’ ആദ്യ സോംഗ് പ്രൊമോ പുറത്തിറങ്ങി

‘ബീസ്റ്റി’നു ശേഷം ദളപതി വിജയ് (Thalapathy Vijay) നായകനായി തിയറ്ററുകളിലെത്തുന്ന ‘വാരിസ്’ എന്ന ചിത്രത്തിന്‍റെ സോംഗ് പ്രൊമോ പുറത്തിറങ്ങി. വംശി പൈഡിപള്ളി (Vamshi Paidipalli) സംവിധാനം ചെയ്ത ചിത്രം ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് എത്തുക. തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രത്തിന് എസ്‍. തമൻ (S. Thaman) ആണ് സംഗീതം നല്‍കുന്നത്. രഞ്ജിതമേ എന്നു തുടങ്ങുന്ന പാട്ട് നവംബര്‍ 5ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കുന്നതാണ് സോംഗ് പ്രൊമോ.


രശ്‍മിക മന്ദാന (Rashmika Mandana) ആണ് നായിക. വിജയുടെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി എന്‍റര്‍ടെയ്നറാണ് വാരിസെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Other Language Video