രന്‍ജിതമേ… ‘വാരിസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

രന്‍ജിതമേ… ‘വാരിസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

‘ബീസ്റ്റി’നു ശേഷം ദളപതി വിജയ് (Thalapathy Vijay) നായകനായി തിയറ്ററുകളിലെത്തുന്ന ‘വാരിസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രഞ്ജിതമേ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. വംശി പൈഡിപള്ളി (Vamshi Paidipalli) സംവിധാനം ചെയ്ത ചിത്രം ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് എത്തുക. തമിഴിലും തെലുങ്കിലുമായി എത്തുന്ന ചിത്രത്തിന് എസ്‍. തമൻ (S. Thaman) ആണ് സംഗീതം നല്‍കുന്നത്.


രഞ്ജിതമേ എന്നു തുടങ്ങുന്ന പാട്ട് വിജയും മാനസിയും ചേര്‍ന്നാണ് പാടിയിട്ടുള്ളത്. വിജയും രഷ്മിക മന്ദാനയും ചേര്‍ന്ന നൃത്തമാണ് ഗാന രംഗത്തിലുണ്ടാകുക. ഇതിന്‍റെ ഏതാനും ഭാഗങ്ങള്‍ ലിറിക് വിഡിയോയില്‍ ഉണ്ട്. വിജയുടെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി എന്‍റര്‍ടെയ്നറാണ് വാരിസെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Other Language