New Updates
  • കല്യാണത്തിന്റെ പുതിയ ടീസര്‍ കാണാം

  • ചുംബന രംഗത്തിന് 55 റീട്ടേക്ക്; നടന്നതെന്താണെന്ന് വ്യക്തമാക്കി രാഖി സാവന്ത്

  • ആടു ജിവിതവും ഒടിയനും ലൂസിഫറിനെ പ്രതിസന്ധിയിലാക്കുമോ?

  • മകനു വേണ്ടി ഭര്‍ത്താവുമായുള്ള പിണക്കം അവസാനിപ്പിച്ച് ശ്രിന്ദ

  • ദുല്‍ഖറിന് സമ്മാനമായി ആരാധകരുടെ കിടിലന്‍ ഡാന്‍സ് വീഡിയോ

  • രമ്യാ നമ്പീശന്റെ തമിഴ് ചിത്രം ‘ നാട്ടുപുറ എന്നന്ന് തെരിയുമാ’- ട്രെയ്‌ലര്‍ കാണാം

  • നെഞ്ചിന്‍ നിനവേ.., അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ ആദ്യ പാട്ടെത്തി

  • ആദി ആദ്യ ആഴ്ചയില്‍ നേടിയത് 13.22 കോടി

  • നീരാളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

  • എഫ്എം ചാനലുമായി ശ്രീനിവാസന്‍- കല്ലായി എഫ്എം ട്രെയ്‌ലര്‍ കാണാം

റാം സെറ്റില്‍ തന്നെ കിടന്നുറങ്ങി; ദേഷ്യം വന്ന മമ്മൂട്ടി ചെയ്തത്

തമിഴില്‍ നിന്നുള്ള ഒരു കൊച്ചു ചിത്രം റോട്ടര്‍ ഡാമില്‍ നേടിയ അംഗീകാരമാണ് ഇപ്പോള്‍ സിനിമാ മാധ്യമങ്ങളില്‍ നിറയുന്നത്. റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാമിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയപ്പോള്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും ശ്രദ്ധ നേടി. ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ ചില സംഭവങ്ങള്‍ മമ്മൂട്ടിയുടെ കോസ്റ്റിയൂം ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ച അഭിജിത് പറയുന്നു. മമ്മൂട്ടിയുടെയും റാമിന്റെയും സിനിമയോടുള്ള ആത്മാര്‍ത്ഥത വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.
2 വര്‍ഷം മുന്‍പ് ആദ്യഭാഗം കൊടൈക്കനാല്‍ ആയിരുന്നു ഷൂട്ട് ആരംഭിച്ചത്. ടൗണില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ മാറി ആരും അങ്ങനെ കടന്നു വരാത്ത തടാകത്തിനോട് ചേര്‍ന്ന മലയോരം.. അടുത്ത് വീടുകളോ അല്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ പോലും ലഭിക്കാത്ത ഒരു ഭാഗം മാത്രം. അങ്ങനെ നല്ലപോലെ മഞ്ഞു മൂടി കിടക്കും..അവിടെയാണ് അമുധന്റെയും (മമ്മൂക്കയുടെ കഥാപാത്രം) മകളുടെയും മരം കൊണ്ടുള്ള ഒരു പഴയ വീട് ആര്‍ട്ടുകാര്‍ സെറ്റ് ഇട്ടിരിക്കുന്നത്. ഒരുപാടു പേരൊന്നും ഇല്ല…എല്ലാവര്‍ക്കുമുള്ള ഭക്ഷണം എല്ലാം അതിനടുത്തു തന്നെ ഒരു ഒരു ടാര്‍പ്പായ കെട്ടിയ സ്ഥലത്തു ഉണ്ടാക്കി തരുന്നപോലെ ആയിരുന്നു.. സാധാരണ ഷൂട്ടിങ് ഭക്ഷണം പോലെയൊന്നും ഇല്ലാട്ടോ..ചോറ്, സാംബാര്‍, സം, തൈര്…തമിഴ്‌നാടന്‍ സ്‌റ്റൈല്‍.

നമ്മുടെ പേരന്‍പിന്റെ സൃഷ്ടാവ് റാം സര്‍ മനസ്സില്‍ തന്നെ സ്‌ക്രിപ്റ്റ് വ്യക്തമായി എഴുതി വച്ചിരിക്കുകയാണ്..അതിനെ ഒരു പേപ്പറിലാക്കിയിട്ടില്ല…ഇനി അതാണോ ഇതിന്റെ ഒരു ഇത്..പുള്ളി എപ്പോഴും നമ്മളെ അത്ഭുതപെടുത്തുന്ന. ഒരു ടീംസ് ആണ്.

ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര ചെയ്തു വേണം ഞങ്ങള്‍ക്കും ടെക്‌നീഷന്‍സിനും എല്ലാം ടൗണിലുള്ള റൂമില്‍ നിന്നും ആ ലൊക്കേഷനിലേക്ക് എത്താന്‍ അതും ആ സമയത്തൊക്കെ കഠിനമായ തണുപ്പും മഞ്ഞും…റോഡും മോശം.
എന്നാല്‍ ഞങ്ങളെ പോലും ഞെട്ടിച്ചു ഈ പറയുന്ന സംവിധായകന്‍ റാം സര്‍ ആ 30 ദിവസവും രാത്രി ആ ഒറ്റപ്പെട്ട സ്ഥലത്തു തണുപ്പത്ത് കിടന്നത് ആര്‍ട്ടുകാര്‍ ഉണ്ടാക്കിയ ഷൂട്ടിങ് സെറ്റില്‍ തന്നെയായിരുന്നു.
ഇതറിഞ്ഞപ്പോള്‍ മമ്മൂക്കയൊക്കെ കുറെ പുള്ളിയെ ചീത്ത പറഞ്ഞു ‘ഈ ലൊക്കേഷനില്‍ എന്തിനാ രാത്രിയില്‍ മഞ്ഞത്തു കിടക്കണത്, റൂമില്‍ പൊയ്ക്കൂടേ, രാവിലെ ഇങ്ങോട്ടു വന്നാല്‍ പോരെ എന്ന് ചോദിക്കും.
പുള്ളി അപ്പൊ ഓരോ ഒഴിവു കഴിവ് പറഞ്ഞു.. ചിരിക്കും..പുള്ളിക്ക് അവിടെ തന്നെ കിടന്നാലേ ഒരു തൃപ്തി കിട്ടൂ എന്ന പോലെയാണ്…. ഇതൊക്കെ കണ്ടു മമ്മൂക്ക പിന്നീട് മോര്‍ണിംഗ് ഷോട്ട് എടുക്കാന്‍ രാവിലെ 4 മണിക്കൊക്കെ എണീറ്റ് വന്നത് ..റാം സര്‍ തന്നെ പ്രതീക്ഷിച്ചു പോലുമില്ല..ആ തണുപ്പത്തു രാവിലെ…’
പേരന്‍പ് ഏവര്‍ക്കും ആസ്വദിക്കാവുന്ന മികച്ച ചിത്രമാണെന്നും സാമ്പത്തികമായ വിജയവും ആളുകളുടെ മനസില്‍ സ്ഥാനവും ലക്ഷ്യമിട്ടെത്തുന്ന ചിത്രമാണെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *