മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട്2 ബ്ലോക്ക് ബസ്റ്റര്‍ ഉറപ്പിച്ച ശേഷവും ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഷാജി പാപ്പന്‍ എന്ന കഥാപാത്രമായി ജയസൂര്യ വീണ്ടുമെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. മറ്റ് കഥാപാത്രങ്ങളും അവയുടെ പേരില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതരാണ്. ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം കൂടി യൂട്യൂബില്‍ പുറത്തിറക്കിയിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. സണ്ണി വെയ്‌നും ബിജു കുട്ടനുമാണ് ഈ രംഗത്തിലുള്ളത്.
Tags:aadu 2jayasuryamithun manuel thomas