രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. ‘രുധിരം’ പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടി മലയാളത്തിലേക്ക്. ‘രുധിരം’ പ്രഖ്യാപിച്ചു

കന്നഡയിലെ പ്രശസ്ത താരം രാജ് ബി. ഷെട്ടി മലയാളത്തിലേക്ക് എത്തുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “രുധിരം”എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ മോളിവുഡ് അരങ്ങേറ്റം. അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന, ചാര്‍ളി 777 എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും കേരളത്തിലെ പ്രേക്ഷകര്‍ക്കിടയിലും പരിചിതനാണ് രാജ് ബി ഷെട്ടി.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന രുധിരം മലയാളത്തിനു പുറമേ കന്നഡ, തമിഴ്,തെലുങ്ക് എന്നി ഭാഷകളിലും റിലീസ് ചെയ്യും . സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ്ജ് എന്നിവർ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.മിഥുന്‍ മുകുന്ദനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. സജാദ് കാക്കു ഛായാഗ്രഹണം, എഡിറ്റർ-ഭവന്‍ ശ്രീകുമാർ.

Latest Upcoming