‘പുഷ്‍പ’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘പുഷ്‍പ’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

അല്ലു അര്‍ജ്ജുനിന്‍റെ 20-ാം ചിത്രം ‘പുഷ്പ’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ എത്തുന്ന ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.


സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. 250ഓളം സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍നത്തിന് എത്തുക.


മലയാളം പതിപ്പിന്‍റെ സെന്‍സറിംഗ് ഇന്നലെ വൈകിട്ടോടെ മാത്രമാണ് പൂര്‍ത്തിയായത് എന്നതിനാല്‍ ഇന്ന് തമിഴ് പതിപ്പാണ് കേരളത്തിലെ എല്ലാ സെന്‍ററുകളിലും പ്രദര്‍ശിപ്പിക്കുക എന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനകം മലയാളം പതിപ്പ് ലോഡ് ചെയ്യാനായിട്ടുണ്ടെന്നും, മലയാളം പതിപ്പ് ചാര്‍ട്ട് ചെയ്തിട്ടുള്ള മിക്ക തിയറ്ററുകളിലും ഇന്നൂ നൂണ്‍ ഷോ മുതല്‍ മലയാളത്തില്‍ ചിത്രം കാണാനായേക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

വേറിട്ടൊരു ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. ആദ്യ ഭാഗത്തില്‍ ഫഹദിന് വലിയ രീതിയിലുള്ള സാന്നിധ്യമില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ടാം ഭാഗത്തിലാണ് ഫഹദിന്‍റെ രംഗങ്ങള്‍ കൂടുതലായി ഉണ്ടാവുക എന്നുമാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മൈത്രീ മൂവീ മേക്കേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിനും മലയാളത്തിനും പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം എത്തും. അല്ലു നായകനായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘അല വൈകുണ്ഠപുരംലു’ ബാഹുബലിക്ക് ശേഷം തെലുങ്കില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നേരത്തേ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് തമിഴില്‍ വിജയകരമായി എത്തിയിരുന്നു.

Allu Arjun’s ‘Pushpa’ getting mixed to positive reviews. The Sukumar directorial is now in theaters. Fahadh Fassil essaying the villain.

Film scan Latest