ബോളിവുഡിലും ഹോളിവുഡിലും സജീവ സാന്നിധ്യമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹം ഒക്‌റ്റോബറില്‍ നടക്കുമെന്ന് സൂചന. അല്‍പ്പകാലമായി പ്രണയത്തില്‍ കഴിയുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിനു മുന്നോടിയായി സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരതില്‍ നിന്ന് പ്രിയങ്ക പിന്‍മാറിയിട്ടുണ്ട്.
പ്രിയങ്കയുടെ പിന്‍മാറ്റം സ്ഥിരീകരിച്ച സംവിധായകന്‍ അലി അബ്ബാസ് സഫര്‍ നിക്കുമായി ബന്ധപ്പെട്ട ഒരു സ്‌പെഷ്യല്‍ കാര്യമാണ് ഇതിനു പിന്നില്ലെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. ഹോളിവുഡില്‍ നിന്ന് ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമാണിത്.
Tags:priyanka chopra