അന്തരിച്ച സംവിധായകന് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിംഗ് ഒക്റ്റോബറില്‍ ആരംഭിക്കും. ജി. ആര്. ഇന്ദുഗോപന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആണ് സച്ചി ശസ്ത്ക്രിയക്കായി ആശുപത്രിയില്‍ എത്തുന്നതും തുടര്‍ന്ന് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നതും.
മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണ് വിലായത്ത് ബുദ്ധയുടെ പ്രമേയം. ജി.ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഉർവശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് നിര്‍മാണം. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു. ജോമോന് ടി. ജോണ്‍ ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ്.