‘പൊന്നിയിന്‍ സെല്‍വന്‍ 1’ റിലീസ് സെപ്റ്റംബര്‍ 30ന്

‘പൊന്നിയിന്‍ സെല്‍വന്‍ 1’ റിലീസ് സെപ്റ്റംബര്‍ 30ന്

മണിരത്നത്തിന്‍റെ (Maniratnam) സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെൽവന്‍റെ’ (Ponniyin Selvan) റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുക.


കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ലോക്ക്ഡൌണിന് മുമ്പ് തുടക്കമായിരുന്നു.


വിക്രം (Vikram), ഐശ്വര്യ റായ് (Aiswarya Rai), ത്രിഷ (Trisha), വിക്രം പ്രഭു (Vikram Prabhu), കാർത്തി (Karthi), ജയം രവി (Jayam Ravi), ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാണ്.


രണ്ട് ഭാഗങ്ങളായാണ് പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളിലെത്തുക. പോണ്ടിച്ചേരിയിലും ഹൈദരാബാദ് രാമോജി റാവു സ്റ്റുഡിയോയിലുമായാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്.


ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് എ. ആര്‍. റഹ്മാനാണ് സംഗീതം നല്‍കുന്നത്.


റിലീസ് പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ലുക്ക് പോസ്റ്ററും ലൈക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Other Language