മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരോള്‍ ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമുള്ള ഒരു കര്‍ഷകനായാണ് മമ്മൂട്ടി എത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാള്‍ ജയിലിലെത്തുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാമാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അജിത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. 235ല്‍ അധികം തിയറ്ററുകളിലാണ് പരോള്‍ റിലീസ് ചെയ്യുന്നത്.
എറണാകുളത്തും ബെംഗളൂരുവിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം
Tags:mammoottyparolsarath sandith