രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ സാറ്റലൈറ്റ് അവകാശം മഴവില്‍ മനോരമ ചാനല്‍ സ്വന്തമാക്കി. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം 3.92 കോടിയാണ് സാറ്റലൈറ്റ് തുകയായി നേടിയത്.
ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മിക്കുന്നത്. അനുശ്രീയാണ് നായിക.
Tags:jayaramkunchacko bobanPanchavarnathaththaramesh pisharody