മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ (Mohanlal) സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം (Directorial debut) ബറോസിന്‍റെ (Barozz) ഷൂട്ടിംഗ് പൂര്‍ത്തിയായി. ചെന്നൈയിലെ ഒരു ഗാനചിത്രീകരണം കൂടി പൂര്‍ത്തിയാക്കിയതോടെയാണ് താരം പാക്കപ്പ് പറഞ്ഞച്. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് മാസങ്ങളോളം നീളുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ആവശ്യമായി വരും. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. അടുത്തിടെ ബറോസിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവന്നിരുന്നു.
This is Team Barroz signing off from the location. And now… the wait begins!#Barroz pic.twitter.com/6CaBDD9bNU
— Mohanlal (@Mohanlal) July 29, 2022
ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം ഏറെയും സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്, നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. ‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.