സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ നാളെയെത്തുന്നു, തിയറ്റര്‍ ലിസ്റ്റ് കാണാം

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ നാളെയെത്തുന്നു, തിയറ്റര്‍ ലിസ്റ്റ് കാണാം

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജോഷിയുടെ സംവിധാനത്തില്‍ സുരേഷ്ഗോപി മുഖ്യ വേഷത്തില്‍ എത്തുന്ന ‘പാപ്പന്‍’ നാളെ മുതല്‍ തിയറ്ററുകളില്‍. നൈല ഉഷ, ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നീത പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മാത്യു പാപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിച്ച ചിത്രമാണിത്. റേഡിയോ ജോക്കി എന്ന നിലയില്‍ ശ്രദ്ധേയനായ ആര്‍ജെ ഷാന്‍ ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിനു ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.

Film scan Latest