കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന “ഒറ്റ്” സൈന പ്ലേയിൽ എത്തി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന “ഒറ്റ്” സൈന പ്ലേയിൽ എത്തി

കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന “ഒറ്റ് ” സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായി. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇഷ റെബ്ബ, ജിൻസ് ഭാസ്ക്കർ എന്നിവരും അഭിനയിക്കുന്നു.

വൻ പ്രദർശനവിജയം നേടിയ “തീവണ്ടി “യുടെ സംവിധായകനായ ഫെല്ലിനിയാണ് “ഒറ്റ് ” സംവിധാനം ചെയ്തിട്ടുള്ളത്. ഗോവാ,പൂന,മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ” പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. എസ് സഞ്ജീവിന്റേതാണു തിരക്കഥ. നേരത്തേ ചിത്രം തിയറ്ററുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അരുൾ രാജ് കെന്നഡി സംഗീത സംവിധാനം നിർവ്വഹിച്ചു.ഗൗതം ശങ്കർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിച്ചു. കലാസംവിധാനം – സുഭാഷ് കരുൺ. മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യം -ഡിസൈൻ-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-റോഷ് കൊളത്തൂർ, സൗണ്ട്-രംഗനാഥ് രവി,പ്രൊഡക്ഷൻ കൺട്രോളർ-സുനിത് ശങ്കർ,എക്സികുട്ടീവ് പ്രൊഡ്യൂസർ-മിഥുൻ ഏബ്രഹാം. വാർത്താ പ്രചരണം എം കെ ഷെജിൻ.

Latest OTT