Select your Top Menu from wp menus

ഇനി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സെന്‍സറിംഗ്

ഇനി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സെന്‍സറിംഗ്

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉള്ളടക്ക പ്ലാറ്റ്ഫോമുകളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച് വിപുലമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെബ് സീരീസുകള്‍ക്കായും സിനിമകള്‍ക്കായും ഒടിടി പ്ലാറ്റ്ഫോമുകളിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചു. സിനിമയില്‍ മുന്‍നിരയിലുള്ള താരങ്ങളും സംവിധായകരും തന്നെ ഒടിടി സീരീസുകളുടെ ഭാഗമായതോടെ പ്രാദേശിക ഭാഷകളിലും ഇവ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തില്‍ ഇതിന് ആക്കം കൂടി. ഈ സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയെ മന്ത്രാലയത്തിന് കീഴിലാക്കിയത്. ദൂരവ്യാപക പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്ന നീക്കമാ ണിത്.

ഇതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ സെന്‍സറിംഗിന് വിധേയമാകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

As per new Govt notification OTT platforms will come under the jurisdiction of Broadcasting Ministry.

Related posts