Select your Top Menu from wp menus

‘ദശമൂലം ദാമു’ ഫസ്റ്റ് ഡ്രാഫ്റ്റായി: ബെന്നി പി നായരമ്പലം

കേരളത്തിലെ ട്രോള്‍ ആരാധകരുടെ ഇഷ്ട താരമായ ദശമൂലം ദാമു വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നതിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ചിത്രത്തിന്‍റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയായെന്നും താനും സംവിധായകന്‍ ഷാഫിയുമായി നിരന്തരം ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ബെന്നി പി നായരമ്പലം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്.

ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. പില്‍ക്കാലത്ത് ഈ കഥാപാത്രത്തിന്‍റെ സവിശേഷ ഭാവങ്ങളും രൂപ പ്രകൃതിയും ട്രോളന്‍മാരും ഓണ്‍ലൈന്‍ ലോകവും പലവിധത്തില്‍ ഉപയോഗിച്ചതോടെയാണ് മുഴുനീള നായക കഥാപാത്രമാക്കി ദാമുവിനെ അവതരിപ്പിക്കുന്നതിന് കളമൊരുക്കിയത്. ചട്ടമ്പി നാടിലെ മറ്റ് കഥാപാത്രങ്ങളൊന്നും പുതിയ ചിത്രത്തില്‍ ഉണ്ടാകില്ല. ദശമൂലം ദാമുവിനെ മറ്റൊരു നാട്ടിലേക്ക് പറിച്ചു മാറ്റിയിരിക്കുകയാണെന്ന് ബെന്നി പി നായരമ്പലം പറയുന്നു.

First draft for Suraj Venjarammood starrer’Dashamoolam Damu’is ready as per writer Benny P Nayaranpalam. The Shafi directorial is a spinoff from Mammootty starrer Chattambinaadu.

Related posts